Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് പടരുന്നു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയു നിറഞ്ഞു

കടുത്ത വെന്റിലേറ്റര്‍ ക്ഷാമവും സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമായതോടെ തലസ്ഥാന നഗരി ആശങ്കയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയു നിറഞ്ഞു. കടുത്ത വെന്റിലേറ്റര്‍ ക്ഷാമവും സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നുണ്ട്.

Also Read: കേരളത്തിന് അടിയന്തിരമായി 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി സമാനമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയുവും, വെന്റിലേറ്ററുകളും നിറയുന്ന സാഹചര്യമാണ് നിലവിലുളളത്. സ്വകാര്യ മേഖലയിലെ 85% കിടക്കകളും നിറഞ്ഞു കഴിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നതാണ് വെല്ലുവിളിയാകുന്നത്.

കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നിറഞ്ഞുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഐസിയു കിടക്കളും ഒഴിവില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യവും ലഭ്യമല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കടുത്ത ന്യുമോണിയയും മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും മൂലം നിരവധിയാളുകള്‍ക്ക് ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വേണ്ടിവരുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button