KeralaNattuvarthaLatest NewsNews

കേരള പോലീസ് എന്നാ സുമ്മാവാ, പെൺകുട്ടിയെ തെറിവിളിച്ചു മുങ്ങിയ റൈഡർ മോനെ പിടികൂടിയത് ഹൊസൂരിൽ നിന്ന്

ചാത്തമംഗലം: ഇന്‍സ്റ്റഗ്രാം ലൈവില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച ലിജോ ജോയ് എന്ന യുവാവിനെ പൊലിസ് പിടികൂടി. സ്ട്രീറ്റ് റൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലിജോയെ കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് പിടികൂടിയത്. സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധനകളും നടപടികളുമാണ് ഇപ്പോൾ പോലീസ് കൈക്കൊള്ളുന്നത്.

Also Read:തലവര തെളിയുമോ? 4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര സാധ്യമാക്കുമോ പിണറായി സർക്കാർ?

ചടയമംഗലം പൊലിസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ.ബി രവി, അഡീഷണല്‍ എസ്.പി ഇ.എസ് ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ചടയമംഗലം എസ്.എച്ച്‌.ഒ, എസ് ബിജോയ്, എസ്.ഐ ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ‘റൈഡര്‍ മോനെ കയ്യില്‍ കിട്ടിയിട്ടുണ്ട്’ എന്ന തലക്കെട്ടോടെ കേരള പൊലിസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button