Latest NewsNewsIndia

‘കോവിഡ് പ്രതിരോധത്തിന് മുൻഗണന, രാഷ്ട്രീയ അക്രമത്തിനെതിരായ നടപടികൾ പിന്നീട്’; മമത ബാനർജി

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ​ഗവർണർ ജ​ഗ്‍ദീപ് ധൻകർ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് മമത ബാനർജിയോട് ശക്തമായി പ്രതികരിച്ചു.

കൊൽക്കത്ത: കോവിഡ് വ്യാപനം നിയന്ത്രിക്കുക എന്നതിനാണ് മുൻ​ഗണന നൽകുന്നതെന്നും, ഉദ്യോ​ഗസ്ഥരുമായി മീറ്റിം​ഗ് നടത്തി കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടനടി കൈക്കൊള്ളുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബം​ഗാളിൽ മൂന്നാം തവണയാണ് തൃണമൂൽ കോൺ​ഗ്രസ് നേതാവായ മമത ബാനർജി മുഖ്യമന്ത്രിയാകുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ച അക്രമങ്ങളെ പരാമർശിച്ച് സംസ്ഥാനത്ത് സമാധാനം നിലനിൽക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻ​ഗണന നൽകണമെന്ന് മമത എല്ലാ രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടു. ബം​ഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ച അക്രമങ്ങളിൽ 14 പേർ മരിക്കുകയും, നിരവധി സ്ത്രീകൾ ബലാൽസംഘം ചെയ്യപ്പെടുകയും, നിരവധി വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.

കോവിഡ് വ്യാപനം; രാജ്യത്തെ ജനങ്ങളെ മാനസികമായി ബാധിച്ചത് ഇങ്ങനെ, ലോക്കൽ സർക്കിളിന്റെ പഠനറിപ്പോർട്ട്

‘കോവിഡ് വ്യാപനം നിയന്ത്രിക്കുക എന്നതിനാണ് മുൻ​ഗണന നൽകുന്നത്. ഉദ്യോ​ഗസ്ഥരുമായി മീറ്റിം​ഗ് നടത്തി കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടനടി കൈക്കൊള്ളുകയും ചെയ്യും. വൈകുന്നേരത്തോടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പിന് ശേഷം അക്രമസംഭവങ്ങളുണ്ടായി. അവയ്ക്കെതിരെ നടപടികൾ സ്വീകരിക്കും’. മമത ബാനർജി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ​ഗവർണർ ജ​ഗ്‍ദീപ് ധൻകർ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് മമത ബാനർജിയോട് ശക്തമായി പ്രതികരിച്ചു. നമ്മുടെ ഭരണഘടനയിൽ നിയമത്തിന് ഉന്നതമായ സ്ഥാനമുണ്ടെന്നും, അവ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും, അക്രമത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button