Latest NewsIndia

ബംഗാളിൽ അക്രമ പരമ്പരയ്ക്കിടെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്​ അധ്യക്ഷ മമത ബാനര്‍ജി അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും. ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം മമത ഉന്നയിച്ചിരുന്നു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ച്ചയായ മൂന്നാംതവണയാണ്​ മമത ബംഗാള്‍ മുഖ്യമ​ന്ത്രിയായി അധികാരമേല്‍ക്കുന്നത്​. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിച്ച ശേഷമായിരിക്കും മമത മുഖ്യമന്ത്രിയാകുക. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

read also: ബംഗാളിൽ കൂട്ട ബലാത്സംഗം നടന്നതിനെതിരെ ട്വിറ്റർ പ്രതിഷേധം, അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് പോലീസ് മേധാവി

ബംഗാളില്‍ 213 സീറ്റ് നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത്. ബി.ജെ.പിക്ക് 77 സീറ്റ് ലഭിച്ചു. കഴിഞ്ഞ ഇലക്ഷനിൽ ബിജെപിക്ക് വെറും 3 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button