IndiaNews

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

മമതയുടെ ആവശ്യങ്ങളുടെ പട്ടിക ഇങ്ങനെ

കൊല്‍ക്കത്ത: തുടര്‍ച്ചയായി മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മമത കത്തയച്ചത്. സാര്‍വത്രികവും സൗജന്യവുമായി എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്നാണ് കത്തില്‍ മമത പ്രധാനമായും ആവശ്യപ്പെട്ടത്. 18 വയസ്സിന് മുകളിലുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും കുത്തിവയ്പ് നല്‍കുന്നതിന് നിലവിലെ വാക്സിന്‍ ലഭ്യത വളരെ ബുദ്ധിമുട്ടാക്കുന്നുവെന്ന് മമത കത്തില്‍ വ്യക്തമാക്കി.

Read Also :മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പശ്ചിമ ബംഗാളിന് ദിവസേന കുറഞ്ഞത് 10,000 ഡോസ് റെംഡെസിവിറും 1000 കുപ്പി ടോസിലിസുമാബിന്റെ ആവശ്യവുമുണ്ടെന്ന് മമത കത്തില്‍ പറയുന്നു. അടുത്ത 7 ദിവസത്തിനുള്ളില്‍ ദിവസേനയുള്ള മെഡിക്കല്‍ ഓക്സിജന്‍ ഉപഭോഗത്തിന്റെ ആവശ്യകത 400 മെട്രിക് ടണ്ണില്‍ നിന്ന് 500 മെട്രിക് ടണ്ണായി ഉയരുമെന്ന് മമത പറയുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്റെ അളവില്‍ കുറവ് വരാതിരിക്കാന്‍ 500 മെട്രിക് ടണ്‍ ഓക്സിജന്‍ കേന്ദ്രം അനുവദിക്കണമെന്നും മമത കത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button