Latest NewsNewsInternational

ഉയിഗുറുകള്‍ക്കെതിരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ചൈനയുടെ ക്രൂരതകളെ ചൂണ്ടികാട്ടി ജസീന്ത

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് യുഎസിനും കാനഡയ്ക്കുമൊപ്പം ചൈനയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ച്‌: ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലാന്‍ഡ്. സിന്‍ജിയാങില്‍ ഉള്‍പ്പെടെ ഉയിഗുറുകള്‍ക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ്. ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ നടപടികളെ ന്യൂസിലാന്‍ഡ് വിമര്‍ശിച്ചത്. എന്നാല്‍ ചൈനയുടെ നടപടി വംശഹത്യയാണെന്ന് പറയാന്‍ പാര്‍ലമെന്റ് മടിച്ചു. എന്നാൽ ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമെന്ന പ്രയോഗമാണ് ചൈനയുടെ ക്രൂരതകളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്. വലതുപക്ഷ പാര്‍ട്ടിയായ എസിടി പാര്‍ട്ടിയുടെ ഉപനേതാവും വിദേശകാര്യ വക്താവുമായ ബ്രൂക്ക് വാന്‍ വെല്‍ഡന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

Read Also: എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 5000 കടന്നു; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

എന്നാൽ പ്രമേയത്തിലെ വംശഹത്യയെന്ന പദപ്രയോഗം നീക്കാതെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നാണ് ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമെന്ന പ്രയോഗം പകരം ഉള്‍പ്പെടുത്തിയത്. ഇത്തരം ശക്തമായ വിഷയങ്ങളില്‍ ഭാഷ മയപ്പെടുത്തുന്നതില്‍ ഖേദമുണ്ടെന്നും ബ്രൂക്ക് വാന്‍ വെല്‍ഡന്‍ പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. ചൈന നടത്തുന്നത് വംശഹത്യയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് യുഎസിനും കാനഡയ്ക്കുമൊപ്പം ചൈനയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡിന്റെ പരമ്പരാഗത പങ്കാളികളാണ് ബ്രിട്ടനും യുഎസും കാനഡയും. ന്യൂസിലാന്റ് ഭരണകൂടം ചൈനയോട് എടുക്കുന്ന അയഞ്ഞ നയം യുഎന്‍ സുരക്ഷാ സമിതി റിപ്പോര്‍ട്ടിലും പ്രതിഫലിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ പീഡനങ്ങള്‍ വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് ന്യൂസിലാന്‍ഡിലെ ഉയിഗുറുകള്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button