KeralaLatest NewsNewsIndia

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ആശങ്ക; കോഴിക്കോടും എറണാകുളത്തും അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. ഈ കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: ഇനി മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലന്ന് ബിജെപി മൗനമായി ചിന്തിച്ചാല്‍ കാണില്ലെന്ന് ഉറപ്പാണ്; ബി ഗോപാലകൃഷ്ണന്‍

രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. ഏഴു സംസ്ഥാനങ്ങളില്‍ ഇത് 50,000ന് മുകളില്‍ വരും. ജില്ലകളില്‍
കോഴിക്കോട്ടെയും എറണാകുളത്തെയും സ്ഥിതി ഗുരുതരമാണെന്നും ഇവിടങ്ങളില്‍ അതിതീവ്ര വ്യാപനമാണ് ഉണ്ടാകുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

അതേസമയം, മെട്രോ നഗരങ്ങളില്‍ ബംഗളൂരുവിലും ചെന്നൈയിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. ഒരാഴ്ചക്കിടെ ബംഗളൂരു നഗരത്തില്‍ മാത്രം ഒന്നര ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ചെന്നൈയില്‍ 38,000 ആളുകള്‍ രോഗബാധിതരായി. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഹരിയാന എന്നി സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button