Latest NewsNewsIndia

മമത സർക്കാരിൽ മൂന്നിലൊന്ന് എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ; റിപ്പോർട്ട് പുറത്ത്

91 പേരാണ് ഗുരതരമായതും അല്ലാത്തതുമായി ആകെ​ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്​.

ബംഗാൾ: മൂന്നാമതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മമത ബാനർജി. എന്നാൽ മമത സർക്കാരിന്റെ മൂന്നിലൊന്നു എംഎൽഎമാരും ക്രിമിനൽകേസ് പ്രതികളാണെന്ന് റിപ്പോർട്ട്.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം​ പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ ജയിച്ചവരിൽ 142 എംഎൽഎ മാരും അതായത്, സംസ്ഥാനത്ത് ​ 49 ശതമാനം ജനപ്രതിനിധികളും​ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട് പോൾ റൈറ്റ് ഗ്രൂപ്പ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

read also:ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന

തെരഞ്ഞെടുക്കപ്പെട്ട തൃണമൂലിന്റെ 213 എംഎൽഎമാരിൽ 73 പേർക്കതിരെ ഗുരുതര ക്രിമിനൽ കുറ്റാരോപണങ്ങൾ ഉണ്ട്. 91 പേരാണ് ഗുരതരമായതും അല്ലാത്തതുമായി ആകെ​ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്​.

അതേസമയം 77 പേരിൽ 39 ബിജെപി എംഎൽഎമാർക്കുമെതിരെ സമാനമായ ക്രിമിനൽ കേസുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button