Latest NewsNewsIndia

ശ്വാസം കിട്ടാതെ 11 പേര്‍ക്ക് കൂടി ദാരുണാന്ത്യം; കനത്ത ജാഗ്രതയിൽ തമിഴ്‌നാട്

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായി വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. എന്നാൽ പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.

Read Also: വാക്ക് പാലിക്കാനുള്ളതാണ്; തെരഞ്ഞെടുപ്പിൽ എംഎം മണിയോട് തോറ്റതിന് തലമൊട്ടയടിച്ച് ആഗസ്തി

അതേസമയം കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായി വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് ആരോഗ്യമന്ത്രി രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button