KeralaLatest NewsNews

എം.എല്‍.എ അല്ലെങ്കിലും പൊതുപ്രവര്‍ത്തനവുമായി മുന്നോട്ട് പോകും, പി.സി.ജോര്‍ജ്

കോട്ടയം: മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കേണ്ടി വരുമെന്നും യു.ഡി.എഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പി.സി ജോര്‍ജ്. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്ന പറഞ്ഞ പി.സി ജോര്‍ജ്, എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

Read Also : ഐ.ഡി.ബി.ഐ ബാങ്ക് നിയന്ത്രണം സ്വകാര്യമേഖലയിലേക്ക്; ഓഹരി വിറ്റഴിക്കുന്നതിനും തീരുമാനം

പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി.സി ജോര്‍ജ് പരാജയം ഏറ്റുവാങ്ങുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പി.സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 27821 വോട്ടുകള്‍ക്കാണ് പി.സി ജോര്‍ജ് വിജയിച്ചത്. ആദ്യമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് മത്സരിച്ച 1980ല്‍ 44 ശതമാനം വോട്ടുനേടിയായിരുന്നു വിജയം. പിന്നീടങ്ങോട്ട് ഇരുമുന്നണികളില്‍ നിന്നും തനിച്ചുമായി ആറ് തവണ വിജയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button