Latest NewsNewsHealth & Fitness

ചീഞ്ഞ ഇറച്ചി കൊക്കെയ്‌നും എല്‍ എസ് ഡിയ്ക്കും തുല്യം- ‘കിറുങ്ങാന്‍’ ഇതു സഹായിക്കുമെന്നും ട്വിറ്റര്‍ ഉപയോക്താവ്

തികച്ചും വിചിത്രമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഒരു ക്ഷാമവുമില്ല. എന്നാല്‍ ചില പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടേണ്ടത് തന്നെയാണ്. ഇതിന് ഉദാഹരണമാണ് ലഹരി ആവശ്യങ്ങള്‍ക്കായി ആളുകള്‍ ചീഞ്ഞ മാംസം ഉപയോഗിക്കുന്നു എന്ന പുതിയ വെളിപ്പെടുത്തല്‍. ഈയിടെയായി ഇന്റര്‍നെറ്റില്‍ ഇതിനെ കുറിച്ച് ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്.

READ MORE: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ഡീസൽ ഒഴിച്ച് കത്തിച്ചു; ആലപ്പുഴയിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

2017 ലാണ് ഇതിനെ കുറിച്ച് ആദ്യമായി ചര്‍ച്ച നടക്കുന്നത്. ഇപ്പോഴിതാ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വീണ്ടും ഈ വിഷയം ചര്‍ച്ചയാക്കിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഇറച്ചി ഉപയോഗിക്കുന്ന ആളുകള്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഞ്ഞ മാംസം ഉപയോഗിക്കുമ്പോള്‍ കിറുങ്ങിയിരിക്കാനും ദീര്‍ഘനേരം ലഹരി അനുഭവം ലഭിക്കുകയും ചെയ്യുമെന്നാണ് ഇത് ഉപയോഗിക്കുന്നവര്‍ നല്‍കുന്ന വിശദീകരണം.

കൊ്ക്കെയ്ന്‍, കഞ്ചാവ്, എല്‍എസ്ഡി തുടങ്ങിയവയേക്കാള്‍ ലഹരി പഴകിയ ഇറച്ചിക്കുണ്ടെന്നും ഇവര്‍ പറയുന്നു. ഈയടുത്ത് ഒരു ട്വിറ്റര്‍ യൂസര്‍ ഇതു സംബന്ധിച്ച് അയാളുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് ഇറച്ചിയുടെ രുചി ഇഷ്ടപ്പെടുകയും അസുഖമൊന്നും ബാധിച്ചില്ലെന്നും പറയുന്നു.

READ MORE: ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍, നാല് ലക്ഷം ഉപയോക്താക്കൾ; ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റിനു പൂട്ടു വീണു

2017 ല്‍ ‘sv3ige’ എന്ന യൂട്യൂബ് യൂസര്‍ ഒരു വര്‍ഷം പഴക്കുമുള്ള പച്ച ഇറച്ചി കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇതില്‍ രുചിയില്ലെങ്കിലും ഇതില്‍ എരിവുണ്ടെന്നും, ടേസ്റ്റുണ്ടെന്നും, കിറുങ്ങാന്‍ സഹായിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം പുളിച്ച മാംസവും ചീഞ്ഞ മാംസവും തമ്മില്‍ ചെറിയ അന്തരമുണ്ട്.

ചീഞ്ഞ മംസത്തില്‍ മറ്റേതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരയയുടെ സാന്നിധ്യമുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ഉപദ്രവങ്ങള്‍ക്ക് കാരണമാകും. ഫുഡ് പോയിസണിംഗിന് കാരണാമാകുകയും ആശുപത്രിയില്‍ പോകേണ്ട അവസ്ഥയും ഇത് വഴി വന്നേക്കാവുന്നതാണെന്നാണ് IFLScience ന്റെ വിശദീകരണം.

READ MORE: കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button