KeralaLatest NewsNews

മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

Read Also : ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന

പൊലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂ ടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. ഇതുവഴി കോവിഡിനും മറ്റ് അസുഖങ്ങള്‍ക്കും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. അടച്ചുപൂട്ടല്‍ സമയത്ത് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ടെലി മെഡിസിന്‍ ആപ്പില്‍ വിഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് മുഖേന യാത്ര ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button