COVID 19KeralaLatest NewsNews

സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യത, പ്രതികരണവുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആശുപത്രിയ്ക്ക് വേണ്ട ഓക്സിജന്‍ കണക്കാക്കാന്‍ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികള്‍ക്കുള്ള ഓക്സിജനും ആവശ്യത്തിന് എത്തിയ്ക്കുമെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also :മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതിനടക്കം പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് ഫിറോസ് കുന്നംപറമ്പില്‍

‘ഓക്സിജന്‍ വിതരണത്തിന് നിലവില്‍ പ്രശ്നങ്ങളില്ല. വന്‍ തോതില്‍ ക്ഷാമമില്ല. ഓക്സിജന്‍ പ്രധാനമായതുകൊണ്ട് ആവശ്യത്തില്‍ അധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും’ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഓക്സിജന്റെ ആവശ്യം വര്‍ദ്ധിക്കുകയാണ്. ഈ സഹചര്യത്തില്‍ കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക്ക് ടണ്‍ ആദ്യ ഗഡുവായും അടുത്ത ഗഡുവായി 500 ടണ്‍ കൂടി കേരളത്തിന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button