KeralaLatest NewsNews

ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു: പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്

ഓക്സിജന്‍ രോഗികളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്.

കണ്ണൂര്‍: പിടി തോമസിനെതിരെ പികെ ശ്രീമതി. സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ പിടി തോമസ് എംഎല്‍എക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. എന്നാൽ മെഡിക്കല്‍ ഓക്സിജന്‍ 70 ടണ്‍ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.

Read Also: വാക്സിൻ പാഴാക്കാത്ത കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

അതേസമയം സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പിടി തോമസ് പറഞ്ഞത്. സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് നടപടി. സതേണ്‍ എയര്‍പ്രൊഡക്‌ട് എന്ന കമ്പനിക്കാണ് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. ഓക്സിജന്‍ രോഗികളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാല്‍ ഇത് മറച്ചുവെക്കുന്നു. മെഡിക്കല്‍ ഓക്സിജന്‍ പല കമ്ബനികള്‍ക്കും ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ലെന്നും പിടി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് പികെ ശ്രീമതി നിയമനടപടിയുമായി നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button