COVID 19Latest NewsNewsIndia

രാജ്യത്ത് ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗം കൂ​ടു​ത​ല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധർ

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​യില്‍ ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗം കൂ​ടു​ത​ല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നി​ല​വി​ലെ സ്ഥിതി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വ​രും ആ​ഴ്​​ച​ക​ളി​ല്‍ മ​ര​ണം ഇ​ര​ട്ടി​ക്കും. ജൂ​ണ്‍ 11ന​കം 4,04,000 മ​ര​ണ​ങ്ങ​ള്‍​വ​രെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സി​ലെ വി​ദ​ഗ്​​ധ സം​ഘം പ​റ​യു​ന്നു.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഐ.​സി.​യു കി​ട​ക്ക​ക​ള്‍ നിറയുന്നു

യൂ​ണി​വേ​ഴ്​​സി​റ്റി ഓ​ഫ്​ വാ​ഷിംഗ്‌ട​ണി​ലെ ആ​രോ​ഗ്യ​ വി​ശ​ക​ല​ന വി​ഭാ​ഗം പ്ര​വ​ചി​ക്കു​ന്ന​ത്,​ ജൂ​ലായ് അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ല്‍ 1,018,879 മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ്. അ​മേ​രി​ക്ക​യാ​ണ്​ നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത രാ​ജ്യം. ഇ​ങ്ങ​നെ പോ​യാ​ല്‍ ഇ​ന്ത്യ ഇ​ത്​ മ​റി​ക​ട​ക്കു​മെന്നും ​ അ​വ​ര്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ ബു​ധ​നാ​ഴ്ച 3,780 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​കെ മ​ര​ണം 2,26,188 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 3,82,315 പു​തി​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഒ​രാ​ഴ്​​ച​ക്കിടെ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച​ത്​ 26 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ്. ആ​കെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​കോ​ടി ക​വി​ഞ്ഞു. മ​ഹാ​രാ​ഷ്​​ട്ര, ഡ​ല്‍​ഹി, കേ​ര​ളം, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക തു​ട​ങ്ങി 12 സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button