KeralaNattuvarthaLatest NewsNews

നന്നായി പാടുന്നുണ്ടല്ലോ ? ഇയാൾക്ക് വല്ല ഗാനമേള ട്രൂപ്പും തുടങ്ങിക്കൂടെ എന്ന് ഫിറോസ് കുന്നംപറമ്പിലിനോട്‌ സോഷ്യൽ മീഡിയ

തവനൂരിൽ കെ ടി ജലീലിനെതിരെ മത്സരിച്ചു തോറ്റ ഫിറോസ് കുന്നംപറമ്പിലിനെതിരെ ഒരുപാട് ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നത്. എന്നാൽ ഇപ്പോൾ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്നത് ഫിറോസ് തന്റെ പ്രചരണത്തിനും അതിന് മുൻപ് പാടിയ പാട്ടുകൾക്കുമാണ്. പല പേജുകളിലും ഗ്രൂപ്പുകളിലും ആക്രമിച്ചവരും കളിയാക്കിയവരും തന്നെ ഫിറോസ് എന്ന പാട്ടുകാരനെ ആസ്വദിക്കുന്നു, ആ വീഡിയോകൾ പങ്കുവെയ്ക്കുന്നു. ഇതിനു താഴെ വരുന്ന കമന്റുകൾ വായിച്ചു തന്നെ ചിരിക്കാം എന്ന സ്ഥിതിയിലാണ് ഈ പാട്ടുകൾ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Also Read:കോവിഡ് മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരു; മുന്നറിയിപ്പുമായി എയിംസ് മേധാവി

‘മൊഞ്ചുള്ള പെണ്ണല്ലേ ‘ എന്ന പാട്ട് ഫിറോസ് തന്റെ പ്രചാരണ സമയത്ത് പാടുന്നതാണ് ആദ്യം വൈറലായത്. ‘വിചാരിച്ച പോലെയല്ലല്ലോ ആള് കൊള്ളാമല്ലോ’, ഇവന് എന്നാൽ വല്ല ഗാനമേള ട്രൂപ്പും തുടങ്ങിയാൽ പോരെ എന്നൊക്കെയുള്ള കമന്റുകളാണ് പുറത്തു വരുന്നത്.

ഫിറോസ് ഒരു നല്ല പാട്ടുകാരൻ തന്നെയാണ്. അത്‌ സമ്മതിക്കാതിരിക്കാൻ കഴിയില്ല. തോറ്റെങ്കിലും കാരുണ്യപ്രവർത്തനങ്ങൾ തുടരുമെന്നാണ് ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്ത്‌ തന്നെയായാലും ട്രോളുകൾക്കിടയിലും മറ്റും ഏറെ ശ്രദ്ധ നേടുന്നുണ്ട് ഫിറോസിന്റെ ഈ പാട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button