Latest NewsKeralaNews

രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ പശ്ചിമബംഗാൾ; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ പശ്ചിമബംഗാളെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ നടക്കുന്ന വ്യാപക അക്രമണത്തിൽ പ്രതികരിച്ചാണ് ശോഭ ഇക്കാര്യം പറഞ്ഞത്. സർവ്വ അധികാരവും ഉപയോഗിച്ച് കൊലപാതകത്തിലൂടെയും ബലാത്സംഗത്തിലൂടെ യും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് മമത സർക്കാരെന്നും ശോഭ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാരുന്നു ശോഭയുടെ പ്രതികരണം.

Read Also  :  ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്

കുറിപ്പിന്റെ പൂർണരൂപം………………………

പശ്ചിമ ബംഗാൾ അശാന്തിയുടെ കേന്ദ്രമായി മാറുകയാണ്. സർവ്വ അധികാരവും ഉപയോഗിച്ച് കൊലപാതകത്തിലൂടെയും ബലാത്സംഗത്തിലൂടെ യും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് മമത ബാനർജീ.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ പശ്ചിമബംഗാൾ. ഈ വർഷം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട 27 രാഷ്ട്രീയ കൊലപാതകങ്ങളിൽ മരണപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും ബിജെപി പ്രവർത്തകരാണ്. ഏകാധിപത്യത്തിനും ഫാഷിസത്തിനുമെതിരെ കവലപ്രസംഗങ്ങൾ നടത്തുന്നവരുടെ രാഷ്ട്രീയ ബദൽ ആണല്ലോ മമതാ ബാനർജി എന്നോർത്ത് ലജ്ജിക്കുക തന്നെ വേണം.

Read Also  :  കേരളത്തിന് അടിയന്തിരമായി 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button