COVID 19KeralaLatest NewsNews

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ; 5 ദിവസത്തിനിടെ 248 കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ എത്തിയിരിക്കുന്നു. മെയ് പകുതിയോടെ സംസ്ഥാനത്ത് കൊറോണ വൈറസ് രോ​​ഗവ്യാപനം തീവ്രമായേക്കും. 248 പേർ അഞ്ച് ദിവസത്തിന് ഇടയിൽ കോവിഡ് ബാധിച്ചു മരിച്ചു.

ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ രോ​ഗവ്യാപനം ഇനിയും രൂക്ഷമാവുമെന്നാണ് വിലയിരുത്തുന്നത്. 10.31 ആണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക്. ദേശിയ ശരാശരി 6.92 ആണ്.

ഈ സാഹചര്യത്തിൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാർ നീങ്ങിയേക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 100 പേരെ പരിശോധിക്കുമ്പോൾ 30ലേറെ പേർക്കും രോ​ഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button