KeralaLatest NewsNews

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫ് അല്ല യുഡിഎഫ് ആണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം- ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്ന് രമേശ് ചെന്നിത്തല.

Read Also : സംസ്ഥാനങ്ങള്‍ രാത്രി കർഫ്യുവും , വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍

ബി ജെപി, യു.ഡി.എഫിന് വോട്ടുമറിച്ചു നല്‍കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. എന്നാല്‍ ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ഈ ആരോപണം എന്ന് വ്യക്തമാണെന്ന് ചെന്നിത്തല പറഞ്ഞു.

“നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്”, ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button