COVID 19Latest NewsNewsIndia

ഡിആർഡിഒ നിർമ്മിച്ച കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : ഡിആർഡിഒ നിർമ്മിച്ച പുതിയ കോവിഡ് ആശുപത്രിയുടെ  ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിൽ ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) നിർമ്മിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള ആശുപത്രിയാണ് ഇന്ന് പ്രവർത്തനമാരംഭിച്ചത്.

Read Also : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍വന്നു

ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊറോണ ആശുപത്രിയിൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകാനാണ് തീരുമാനം. 500 ഓളം ബെഡുകൾ സജ്ജീകരിക്കുന്ന ആശുപത്രിയൽ ആദ്യഘട്ടത്തിൽ 250 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 150 എണ്ണം ഐസിയു ബെഡുകളും നൂറ് എണ്ണം ഓക്‌സിജൻ സംവിധാനങ്ങളോട് കൂടിയ ഐസൊലേഷൻ ബെഡുകളുമാണ്. രോഗികൾക്കുള്ള ഭക്ഷണവും സൗജന്യമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button