Latest NewsIndia

ബംഗാൾ കത്തുന്നു, ബിജെപി, സിപിഎം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുന്നു: പ്രതിഷേധം ശക്തം

കഴിഞ്ഞ ദിവസം അരംബാഗിലെ ബിജെപി ഓഫീസിന് തീയിട്ടതിനു പിന്നാലെയാണ് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം അഴിച്ചു വിടുന്നത് .

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിജയത്തോടെ ബംഗാളിൽ അക്രമ പരമ്പര തന്നെ നടക്കുകയാണ്. ബംഗാളിലെ ബിജെപി, സിപിഎം അനുഭാവികളുടെ നില പരിതാപകരമാകുകയാണ്. നിരവധി ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും റിസോർട്ട്, കടകൾ എന്നിവയ്ക്ക് നേരെയും തൃണമൂൽ അക്രമികൾ അഴിഞ്ഞാടുകയാണ് . കഴിഞ്ഞ ദിവസം അരംബാഗിലെ ബിജെപി ഓഫീസിന് തീയിട്ടതിനു പിന്നാലെയാണ് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം അഴിച്ചു വിടുന്നത് .

ഇത് കൂടാതെ പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്തുകയും അക്രമികൾ ഇവരുടെ സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്യുകയാണ്. പലരുടെയും വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും , ബുള്ളറ്റും തല്ലി തകർക്കുകയും ചെയ്തു . കൂടാതെ വീടിനുള്ളിൽ കടന്ന് പണവും , ആഭരണങ്ങളും മോഷ്ടിച്ചു. സ്ഥാപനങ്ങൾ അടിച്ചു തകർത്ത് കൊള്ളയടിച്ചു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ഇതിൽ നിരവധി വീടുകൾ തല്ലി തകർത്ത നിലയിലാണ് . പശ്ചിമ ബംഗാളിൽ ബിജെപി വൻ നേട്ടം കൈവരിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് നിരവധി ബിജെപി പ്രവർത്തകരെയും അനുയായികളെയും ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്താൻ സാദ്ധ്യതയുണ്ടെന്നു നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പോലീസ് നിഷ്ക്രിയരാണ്.

 

അതേസമയം ബിജെപി അനുഭാവിയായ ബിരുദ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്നതിൽ പ്രതിഷേധം ശക്തമാണ്. Justice for sarswati jana എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആണ്. ടീനേജരായ പെൺകുട്ടി യുവമോർച്ചയിൽ പ്രവർത്തിക്കുന്നതിനാൽ ആണ് ബലാത്സംഗം ചെയ്‌ത്‌ കൊന്നത്. സംഘം ചേർന്നെത്തിയ തൃണമൂൽ പ്രവർത്തകരാണ് അക്രമങ്ങൾ നടത്തുന്നത്. അതേസമയം ബംഗാളിൽ നിന്ന് കുടിയേറിയ തീവ്ര മതക്കാർ ഹിന്ദുക്കളെ തെരഞ്ഞു പിടിച്ചു പാർട്ടി പോലും നോക്കാതെ അക്രമിക്കുകയാണെന്നാണ് ട്വിറ്ററിൽ പലരുടെയും ആരോപണം.

read also: പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

സരസ്വതി ജാന എന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊന്നതിനെതിരെ പ്രതികരിച്ചതിനാണു കങ്കണയുടെ ട്വിറ്റർ ഐഡി ബാൻ ചെയ്തതെന്നും പലരും ആരോപിക്കുന്നു. അതേസമയം ബിജെപി പ്രവർത്തകർക്ക് നേരെ മാത്രമല്ല, സിപിഎം പ്രവർത്തകർക്ക് നേരെയും ആക്രമണം അഴിച്ചു വിടുകയാണ്. സിപിഎം പ്രവർത്തകയായ 52 കാരിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ചു സിപിഎം ബംഗാൾ ഘടകം രംഗത്തെത്തി.

ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി നൽകിയിരിക്കുകയാണ് ചില സംഘടനകൾ.ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണ പരമ്ബരകള്‍ ബംഗാളില്‍ തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 14 ആയെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം സംഭവത്തിൽ യാതൊരു വിവരവും ഇതുവരെ ഇല്ലെന്നു പശ്ചിമ ബംഗാൾ പോലീസ് മേധാവി എൻ എൻ ത്രിപാഠി ANI യോട് പറഞ്ഞു. അവർ സംഭവം നടന്നതായി പറയുന്ന വില്ലേജിൽ അന്വേഷിച്ചപ്പോൾ ആർക്കും അങ്ങനെ അറിയില്ല എന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button