Latest NewsIndiaNews

കോവിഡ് വ്യാപനം ശക്തം; പശ്ചിമ ബംഗാള്‍ കര്‍ശന നിയന്ത്രണങ്ങളിലേയ്ക്ക്

എല്ലാ സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി

കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ഇതിന്റെ ഭാഗമായി എല്ലാ സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. എല്ലാ ലോക്കല്‍ ട്രെയിനുകളുടെയും സര്‍വീസ് നാളെ മുതല്‍ നിര്‍ത്തിവെക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Also Read: യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്നു; റൊണാള്‍ഡോ സ്‌പോര്‍ട്ടിംഗില്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

വാക്‌സിനേഷന് മാധ്യമ പ്രവര്‍ത്തകര്‍ക്കും വ്യാപാരികള്‍ക്കും മുന്‍ഗണന നല്‍കും. പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങള്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ ഓഫീസുകളിലും 50 ശതമാനം ജീവനക്കാര്‍ മാത്രം പ്രവര്‍ത്തിക്കണം. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം. ഷോപ്പിംഗ് മാളുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടും. എല്ലാ കടകളും രാവിലെ 7 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും മാത്രമേ പ്രവര്‍ത്തിക്കാവൂ. ഭക്ഷ്യവ്‌സതുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button