COVID 19Latest NewsNewsIndiaInternational

ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ.

Read Also : വാക്‌സിന്‍ ഇറക്കുമതി ചെയ്ത് രാജ്യത്ത് സമ്പൂർണ്ണ വാക്സിനേഷന്‍ നടപ്പാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകൾ വീണ്ടും ആശങ്കയുണർത്തുന്നു.

മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളിൽ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button