കടുത്ത അനാസ്ഥയാണ് ഉത്തര്‍പ്രദേശിലെ ആസംഗാര്‍ഹിലെ ബല്‍റാംപൂര്‍ മണ്ഡല്യ ആശുപത്രിയില്‍ നടന്നതെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികളും ഉറുമ്പുകളും തിന്ന നിലയില്‍.
ഏപ്രില്‍ 29 ന് വൈകുന്നേരമാണ് 32 കാരിയായ അജ്ഞാത സ്ത്രീയെ ബിലാരിയഞ്ചിലെ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ബല്‍റാംപൂര്‍ മണ്ഡല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ പിറ്റേ ദിവസം മരിച്ചു. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടവും മറ്റ് പരിശോധനയും നടത്തേണ്ടതിനാല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
എന്നാല്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള അശ്രദ്ധമൂലം മരണപ്പെട്ടയാളുടെ വ്യക്തിത്വം കണ്ടെത്തുകയോ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ചെയ്തില്ല. മൃതദേഹം നാല് ദിവസമായി ആശുപത്രിയുടെ മോര്‍ച്ചറിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ അഴുകിയതിനെത്തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
ഉറുമ്പുകളും എലികളും ശരീരത്തിന്റെ പ്രധാനഭാഗങ്ങള്‍ തിന്നനിലയിലാണ്. അതേസമയം സിഎംഒ ഡോ. എ കെ മിശ്ര പറഞ്ഞത്- ”സംഭവത്തെക്കുറിച്ച് എനിക്കറിയില്ല. രോഗിയുടെ മരണത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെങ്കില്‍, ആവശ്യമായ നടപടിക്രമങ്ങള്‍ നടത്തേണ്ടത് അവരുടെ കടമയായിരുന്നു. ‘
READ MORE: ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചത് 770 പേര്‍ക്ക്
സമാനമായ ഒരു സംഭവം പഞ്ചാബിലെ മൊഹാലിയിലായിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മൃതദേഹം എലി കടിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. വിരമിച്ച കേണല്‍ അമര്‍ജിത് സിങ്ങിന്റെ ഭാര്യയുടെ മൃതദേഹത്തിന്റെ ചുണ്ടും ചെവിയുമാണ് എലി കടിച്ചുതിന്നത്. ഹൃദയചികിത്സയ്ക്കായാണ് അമര്‍ജിത് സിങ്ങിന്റെ ഭാര്യയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഓപ്പറേഷന് മുമ്പ് അവര്‍ മരിച്ചു. തുടര്‍ന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
പിറ്റേദിവസം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുന്നതിന് മുമ്പ് മരിച്ചയാളുടെ ബന്ധു മോര്‍ച്ചറിയിലെത്തിയപ്പോഴാണ് മൃതദേഹത്തില്‍ രക്തം കണ്ടത്. വിശദമായ പരിശോധനയില്‍ മൃതദേഹത്തിന്റെ ചെവിയും ചുണ്ടും കടിച്ചുമുറിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. എലി കടിച്ചുമുറിച്ചതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിക്കെതിരെ പരാതി നല്‍കുകയാണുണ്ടായത്.
READ MORE: കോവിഡിനെ ഇല്ലാതാക്കാൻ കൂട്ട പ്രാര്‍ഥന ; പങ്കെടുത്തത് നൂറുകണക്കിനാളുകള്‍
Post Your Comments