KeralaLatest NewsNews

സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ഫിറോസിനെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപര്യം; നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്

ഫിറോസല്ലായിരുന്നുവെങ്കിൽ കെ.ടി.ജലീലിനെ തോൽപ്പിക്കാമായിരുന്നുവെന്ന് നുസൂർ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്. സ്ഥാനാർഥി നിർണ്ണയം മുതൽ പലയിടങ്ങളിലും കോൺഗ്രസ് അണികളും നേതാക്കന്മാരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മുൻ മന്ത്രി കെ ടി ജലീലിനെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലായിരുന്നു. എന്നാൽ ജലീൽ വിജയിച്ചു. ഇപ്പോഴിതാ ഫിറോസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ രംഗത്ത്.

read also:കോവിഡ് വ്യാപനം; രാജ്യത്തെ ജനങ്ങളെ മാനസികമായി ബാധിച്ചത് ഇങ്ങനെ, ലോക്കൽ സർക്കിളിന്റെ പഠനറിപ്പോർട്ട്

ഫിറോസല്ലായിരുന്നുവെങ്കിൽ കെ.ടി.ജലീലിനെ തോൽപ്പിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫിറോസ് സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്നയാളാണ്. അങ്ങനെ ഒരാളെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപര്യമെന്ന് അന്വേഷിക്കണമെന്നും നുസൂർ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button