Latest NewsNewsInternational

അതിസമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളെ മാതൃകയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശം

ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ മാതൃകയാക്കുന്നത് ഇന്ത്യയെയാണ്. തന്റെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിലെല്ലാം പോരായ്മ കണ്ടെത്തിയ അദ്ദേഹം ഇന്ത്യയെ മാതൃകയാക്കാനാണ് ഉപദേശിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള പാകിസ്ഥാന്‍ നയതന്ത്രോദ്യോഗസ്ഥരുടെയും എംബസികളുടെയും പ്രവര്‍ത്തനങ്ങളിലാണ് ഇമ്രാന്‍ ഖാന്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. അതിസമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളെ കണ്ടുപഠിയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികളെ ഉപദേശിച്ചതായാണ് വിവരം.

Read also : മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിന്‍ സ്വീകരിച്ച ചിന്താ ജെറോമിന് മുമ്പേ 22 കാരി പഞ്ചായത്ത് പ്രസിഡന്റ് വാക്‌സിനെടുത്തു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇമ്രാന്‍ഖാന്റെ ഈ പ്രതികരണം. പാകിസ്ഥാന്‍ എംബസിക്ക് തണുപ്പന്‍ പ്രതികരണമാണെന്ന്
സൗദി അറേബ്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ തന്നോട് പരാതിപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളെക്കുറിച്ച് പാക് പൗരന്മാര്‍ക്ക് പ്രതികരിക്കാവുന്ന പോര്‍ട്ടലില്‍ കിട്ടിയ പരാതികള്‍ അമ്പരപ്പിക്കുന്നതാണെന്നും പാകിസ്താന്‍ പൗരന്മാരെ ഇത്തരം എംബസികള്‍ കൈകാര്യം ചെയ്യുന്ന രീതി നിര്‍ഭാഗ്യകരമാണെന്നും ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ രാജ്യത്തെ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയിലാണ് ഈ എംബസികളെ പാവപ്പെട്ട പാകിസ്താന്‍കാരെ കൈകാര്യം ചെയ്യുന്നതെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

‘ഇതുപോലെ മുന്നോട്ട് പോകാന്‍ കഴിയില്ല. വിദേശത്തുള്ള പാകിസ്താന്‍ പൗരന്മാര്‍ക്ക് സേവനം നല്‍കലാണ് എംബസികളുടെ ജോലി. ഒപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ കൊണ്ടുവരണം. എംബസി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണ്,’ ഇമ്രാന്‍ഖാന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button