Latest NewsIndia

ബംഗാളിൽ സ്ത്രീകൾ ബലാത്സംഗ ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷയൊരുക്കുന്നില്ല: ദേശീയ വനിതാ കമ്മിഷൻ

പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും.

കൊൽക്കത്ത∙ ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷൻ. ബംഗാളിൽ സന്ദർശനം നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് സമർപ്പിക്കും. പല സ്ത്രീകൾക്കും ബലാത്സംഗ ഭീഷണികൾ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി.

പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനംവിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. അക്രമത്തിന് ഇരകളായവർക്ക് ഭയം മൂലം കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നില്ലെന്നും വനിതാ കമ്മിഷൻ അറിയിച്ചു. പശ്ചിം മേദിനിപുരിൽ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷൻ കണ്ടു. അക്രമങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കും വരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാൻ ബിജെപി തീരുമാനിച്ചു.

അതേസമയം സംഘർഷത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പൊലീസ് നടപടി ആരംഭിച്ചു. വ്യാജസന്ദേശങ്ങൾക്കെതിരെ പരാതി നൽകാൻ ഹെൽപ‌്‌ലൈൻ നമ്പറും ഇ–മെയിൽ വിലാസവും സജ്ജമാക്കി.

read also: ഒറ്റയ്ക്ക് പ്രാർത്ഥിക്കുക, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക, വീട്ടിലാണെന്ന് കരുതി വിട്ടുവീഴ്ച ചെയ്യരുതെന്ന് മുഖ്യമന്ത്രി

മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തിൽ ബിജെപിയുടെ വനിതാ നേതാക്കൾ രാവിലെ ഗവർണർ ജഗ്ദീപ് ധൻഖറെ കാണും. വാനതി ശ്രീനിവാസൻ അടക്കം വനിതാ നേതാക്കളെ ഇന്നലെ കൊൽക്കത്തയിൽ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button