KeralaLatest NewsNews

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ്; പരാതിയുമായി രോഗികൾ

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ കഴുത്തറപ്പൻ ഫീസ് ഇടാക്കുന്നതിനെതിരെ പരാതിയുമായി രോഗികൾ. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് രോഗികൾ രംഗത്തെത്തുന്നത്.

തൃശ്ശൂർ സ്വദേശിയായ കോവിഡ് രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് അൻവർ മെമ്മോറിയൽ ആശുപത്രി ഈടാക്കിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് പിപിഇ കിറ്റിനായി ആശുപത്രിയിൽ നൽകേണ്ടി വന്നത് 44,000 രൂപയാണ്.

Read Also: ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 900 മൈൽ ദൂരം മാത്രം അകലെ; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ ലോകരാജ്യങ്ങൾ

കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ സ്വകാര്യ ആശുപത്രികൾ രോഗികളെ പിഴിയുകയാണ്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആൻസന് 1,67, 381 രൂപയാണ് ആശുപത്രിയിൽ ചെലവായത്. ആശുപത്രിയിലെ കൊള്ളക്കെതിരെ രോഗികൾ പോലീസിനും ഡിഎംഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.

Read Also: യാത്രാ പാസിന് വൻ തിരക്ക്; അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യയാത്രക്കാർ; പാസ് ഇവർക്ക് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button