KeralaLatest NewsNews

‘കോവിഡ്​ രോഗികള്‍ ആശുപത്രിയില്‍ പോവേണ്ട, പകരം എന്റെ ഉപദേശം കേട്ടാല്‍ മതി’; ബാബാ രാംദേവിനെതിരെ ഐഎംഎ​

കോവിഡ്​ ബാധിതരായവര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും ബാബാ രാംദേവ്​ പറഞ്ഞതായി പരാതിയില്‍ ഡോക്​ടര്‍ പറയുന്നു.

പഞ്ചാബ്​: യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ. നവ്​ജോത്​ സിങ്​ ദാഹിയയാണ് രാംദേവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കോവിഡ്​ രോഗികളെ കളിയാക്കുകയും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കുകയും രോഗികളെ തെറ്റിദ്ധരിപ്പിച്ച്‌​ ഭീതി പരത്തുകയും ചെയ്​തുവെന്നാണ്​ പരാതിയില്‍ പറയുന്നത്​. വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്‍റെ പ്രവര്‍ത്തിയെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ കേസിനാധാരമായി ബാബാ രാംദേവിന്‍റെ വിഡിയോ അദ്ദേഹം പൊലീസിന്​ കൈമാറി. ‘കോവിഡ്​ രോഗികള്‍ക്ക്​ കൃത്യമായി ശ്വാസമെടുക്കേണ്ടത്​ എങ്ങിനെയാണെന്ന്​​ അറിയില്ല. ഇതിനാല്‍ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്​സജിന്‍ ക്ഷാമമാണെന്നും ശ്​മശാനങ്ങളില്‍ സ്​ഥലമില്ലെന്നും പരാതിപ്പെടുന്നു’ -വിഡിയോയില്‍ രാംദേവ്​ രോഗികളെ പഴി പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനല്‍ കേസ്​ ചാര്‍ജ്​ ചെയ്യണമെന്നും ദാഹിയ കമീഷണര്‍ക്ക്​ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Read Also: ‘എല്ലാ കൃമികളും നിങ്ങള്‍ക്കെതിരെ, പണിക്കരേ നമുക്കൊരു ചാനല്‍ തുടങ്ങിയാലോ?’; അലി അക്ബര്‍

കോവിഡ്​ ബാധിതരായവര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും ബാബാ രാംദേവ്​ പറഞ്ഞതായി പരാതിയില്‍ ഡോക്​ടര്‍ പറയുന്നു. ആന്‍റിബയോട്ടിക്​ കുത്തിവെപ്പുകളും റെംഡെസിവിറും വഴി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രകളിലെ ഡോക്​ടര്‍മാര്‍ കോവിഡ്​ രോഗികളെ മരണത്തിലേക്ക്​ തള്ളിവിടുകയാണെന്ന ഗുരുതരമായ ആരോപണവും ബാബ രാംദേവ്​ വിഡിയോയിലൂടെ ഉന്നയിച്ചതായി ദാഹിയ പരാതിപ്പെട്ടു. ‘തികച്ചും വാസ്​തവ വിരുദ്ധമായ പ്രസ്​താവനകള്‍ മുഖേന ബാബാ രാംദേവ്​ ആളുകളെ ഭീതിപ്പെടുത്തുകയാണ്​. ഇതേത്തുടര്‍ന്ന്​ ജനങ്ങള്‍ ആശുപത്രിയിലേക്ക്​ ചികിത്സ തേടിയെത്താന്‍ വിമുഖത കാണിക്കുകയാണ്​. ഇത്​ കോവിഡിനെതിരായ സര്‍ക്കാറിന്‍റെ പോരാട്ടത്തിന്​ വിലങ്ങുതടിയാകുന്നു’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button