Latest NewsFootballNewsSports

ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോരാ, ചെറിയ അത്ഭുതങ്ങളും സംഭവിക്കണം: ജാമി കാരാഗർ

അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ലിവർപൂൾ ഇത്തവണ ആദ്യ നാലിൽ എത്തില്ലെന്ന് ജാമി കാരാഗർ പറഞ്ഞു. നിലവിൽ 34 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് ലിവർപൂൾ.

അതേസമയം ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രം പോരാ, മറിച്ച് ചെറിയ അത്ഭുതങ്ങളും സംഭവിക്കണമെന്നും താരം പറഞ്ഞു. സൗതാംപ്ടനുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം നേടിയിരുന്നു.

ഈ അവസരത്തിൽ ലിവർപൂൾ ടോപ് ഫോറിൽ എത്തുമെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ചെൽസിയും ലെസ്റ്റർ സിറ്റിയെയും പോലെയുള്ള ടീമുകൾക്ക് വെല്ലുവിളി ഉണ്ടാക്കുന്ന രീതിയിൽ ലിവർപൂൾ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ജാമി കാരാഗർ പറഞ്ഞു. പ്രീമിയർ ലീഗിൽ 4 മത്സരങ്ങൾ ബാക്കിയുള്ള സമയത്ത് പോയിന്റ് പട്ടികയിൽ ലിവർപൂളിന് മുകളിലുള്ള ടീമുകൾ വരുത്തുന്ന പിഴവുകൾ മുതലെടുക്കാനുള്ള സാഹചര്യത്തിലാവണം ലിവർപൂളെന്നും ജാമി കാരാഗർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button