Latest NewsNewsIndia

കോവിഡ് വാക്‌സിനേഷൻ; പ്രായമായവർക്കും രോഗബാധിതർക്കും പ്രഥമ പരിഗണന; സുപ്രീം കോടതിയിൽ നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനിൽ പ്രായമായവർക്കും രോഗബാധിതർക്കുമാണ് മുൻഗണനയെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വാക്‌സിൻ വിതരണത്തിന്റെ നടപടി ക്രമങ്ങളെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചുമാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്‌സിനേഷൻ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും വേണ്ടവിധം എത്തിയോയെന്നും നിലവിലെ മുൻഗണനാ ക്രമവും ഏത് വിധമാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ജസ്റ്റിസ് ഡോ. ധനഞ്ജയ് വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലെ മൂന്നംഗ ബഞ്ചാണ് വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ അവലോകനം ചെയ്യുന്നത്.

Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ; പ്രവൃത്തി ദിവസങ്ങളിൽ പരിശോധന കർശനമാക്കാനൊരുങ്ങി പോലീസ്

വാക്സിൻ ലഭ്യതയുടെ പരിമിതി, രോഗവ്യാപന തോത് എന്നിവ കാരണം എല്ലാവർക്കും ഒരേ സമയം വാക്‌സിൻ ലഭ്യമാക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരുകൾ, വിദഗ്ധർ, വാക്‌സിൻ നിർമ്മാതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് വാക്‌സിൻ നയം രൂപീകരിച്ചത്. പക്ഷപാത രഹിതമായി വാക്‌സിൻ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിൻ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്ക് അനുസൃതമാണ് നയമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എല്ലാ സംസ്ഥാനത്തും രണ്ടാം ഡോസ് വാക്‌സിനുകളെത്തിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാത്ത പ്രായമേറിയവർക്കാണ് എല്ലായിടത്തും മുൻഗണന. ഒപ്പം ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്കും സ്വയമെത്തി വാക്‌സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വിദൂര ഗ്രാമീണ മേഖലയിലുള്ളവർക്കും സംവിധാനങ്ങളൊരുക്കി. രാജ്യത്തെ വാക്‌സിനേഷന്റെ വിലനിയന്ത്രണം സംബന്ധിച്ച് തീരുമാനം എടുത്തതായും വിദേശത്ത് നിന്നുള്ള വാക്‌സിനുകളും കേന്ദ്ര സർക്കാർ നേരിട്ടാണ് വിതരണം ചെയ്യുകയൈന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Read Also: കോവിഡ് നിയന്ത്രണങ്ങൾക്കിടെ പോലീസ് സ്‌റ്റേഷനിൽ ഇഫ്താർ വിരുന്ന്; സംഘടിപ്പിച്ചത് കഞ്ചാവ് കേസിലെ പ്രതി; വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button