Latest NewsKeralaNews

മാലാഖമാർക്ക് രക്ഷകരായി സോഷ്യൽ മീഡിയ; 25 മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ നാട്ടില്‍ മടങ്ങിയെത്തി

ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്.

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കേരള കര്‍ണാടകഅതിർത്തി അടച്ചിട്ടതോടെ കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്. നേഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളേജ് അധികൃതര്‍ കോവിഡ് ആശുപത്രികളില്‍ നിര്‍ബന്ധിച്ച്‌ ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ക്ക് രോഗവും പിടിപെട്ടു.കര്‍ണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്‌സിംഗിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച്‌ സഹായാഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. നഴ്‌സിങ് ദിനത്തില്‍ തന്നെ ഇവര്‍ക്ക് നാട്ടിലെത്താനായി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയ വൈറലായതോടെയാണ് ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചത്.

Read Also: കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളത്തിന് 240.6 കോടി രൂപ സഹായധനം നല്‍കി കേന്ദ്രം

എന്നാൽ 25 മലയാളി വിദ്യാര്‍ത്ഥിനികളാണ് ഈ കോളേജില്‍ മാത്രം കോവിഡ് കാലത്ത് കുടുങ്ങിപ്പോയത്. നാട്ടിലേക്ക് മടങ്ങാന്‍ കോളേജധികൃതര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ തങ്ങളെ നിര്‍ബന്ധിച്ച്‌ ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു. നിരവധി പേര്‍ക്ക് കോവിഡ് പിടിപെട്ടു. നിലവില്‍ രണ്ടുപേര്‍ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. അതേസമയം, മൂന്ന്, നാല് അധ്യായന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ക്കുലറുണ്ടെന്നായിരുന്നു കോളേജ് അധികൃതരുടെ ന്യായീകരണം. എന്നാല്‍ സര്‍ക്കുലറില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഓഫ് ലൈന്‍ ക്ലാസുകള്‍ നടത്താവൂ. ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button