Latest NewsNews

കുട്ടികളോട് വേണോ ഈ ക്രൂ​ര​ത! വായ്പ്പയെടുത്തു തുടങ്ങിയ വി​ദ്യാ​ര്‍​ഥി​യു​ടെ മീ​ന്‍​കു​ള​ത്തി​ല്‍ വി​ഷം ക​ല​ക്കി

എ​ട​ത്വ: ബി​രു​ദ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തോ​ടൊ​പ്പം ന​ട​ത്തി​യ മീ​ന്‍​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ക്കി. വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ നൂ​റു​ക​ണ​ക്കി​നു ക​രി​മീ​നു​ക​ള്‍ ച​ത്തു​പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തു ക​ണ്ടു നെ​ഞ്ചു​ത​ക​ര്‍​ന്നു നി​ല്‍​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. എ​ട​ത്വ കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി കു​ഴി​വേ​ലി​ക​ളം ഷാ​രോ​ണി​ന്‍റെ മ​ത്സ്യ​ക്കു​ള​ത്തി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ക​ഴി​ഞ്ഞ രാ​ത്രി വി​ഷം ക​ല​ക്കി​യ​ത്.

Also Read:ടി20 ലോകകപ്പിൽ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുമെന്ന് പോൾ കോളിങ്വുഡ്

പ​ഠ​ന​ത്തി​നും മ​റ്റും കാ​ര്യ​ങ്ങ​ള്‍​ക്കും വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം നി​ല​യ്ക്കു വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഠ​ന​ത്തി​നി​ട​യ്ക്കു സ​മ​യം ക​ണ്ടെ​ത്തി എ​ട​ത്വ ച​ങ്ങ​ങ്ക​രി- പ​ച്ച സ്വ​ദേ​ശി ഷാ​രോ​ണ്‍ മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം എ​ടു​ത്തു കു​ള​വും മ​റ്റും വൃ​ത്തി​യാ​ക്കി ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ മേ​ടി​ച്ചു വ​ള​ര്‍​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​യു​ടെ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി​രി​ക്കു​ന്പോ​ഴാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ആ​രോ കു​ള​ത്തി​ല്‍ വി​ഷം ക​ല​ക്കു​ന്ന​ത്. ഷാ​ജി-​റാ​ണി ദ​മ്ബ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ല്‍ ഏ​ക ആ​ണ്‍​കു​ട്ടി​യാ​ണ് ഷാ​രോ​ണ്‍. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ഈ ​കു​ടും​ബ​ത്തോ​ടു ചെ​യ്ത വ​ലി​യ ക്രൂ​ര​ത​യാ​ണ് സം​ഭ​വ​മെ​ന്നു നാ​ട്ടു​കാ​രും പ​റ​യു​ന്നു. താ​ങ്ങാ​വു​ന്ന​തി​ലേ​റെ വ​ലി​യ ന​ഷ്ട​മാ​ണ്സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ഷാ​രോ​ണ്‍ പ​റ​യു​ന്നു.

ത​നി​ക്ക് ശ​ത്രു​ക്ക​ള്‍ ഇ​ല്ലെ​ന്നും പി​ന്നെ എ​ന്തി​നാ​ണ് ഈ ​ച​തി ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ലെ​ന്നും യു​വാ​വും വീ​ട്ടു​കാ​രും പ​റ​യു​ന്നു. പോ​ലീ​സി​ലും ഫി​ഷ​റീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഷാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​വ​ശ്യം. വാ​യ്പ​യെ​ടു​ത്ത പ​ണം ഇ​നി​യെ​ങ്ങ​നെ തി​രി​ച്ച​ട​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യു​വാ​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button