KeralaLatest NewsNews

ദുരിത പെയ്ത്ത്; രണ്ടിടങ്ങളില്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്

മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി.

Also Read: തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി പൂച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി – വൈറല്‍ വീഡിയോ

പത്തനംതിട്ട ജില്ലയിലെ കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്‌റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ മണിമലയാറിലും
തുമ്പമണ്‍ സ്‌റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറിലും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നദികളുടെ തീരങ്ങളില്‍ കഴിയുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അച്ചന്‍കോവിലാറിലും മണിമലയാറിലും അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. അച്ചന്‍കോവിലില്‍ 10 മീറ്ററാണ് അപകടനിലയെങ്കില്‍ നിലവില്‍ 10.5 മീറ്ററിലാണ് ജലനിരപ്പ്. അതേസമയം, മണിമലയാറ്റില്‍ 6 മീറ്ററാണ് അപകട നില. എന്നാല്‍ ഇവിടെ 6.5 മീറ്ററിലാണ് ഇപ്പോള്‍ ജലനിരപ്പ്. ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button