Latest NewsNewsIndia

പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും ഉൽകണ്ഠ രേഖപ്പെടുത്തി ദേശീയ പട്ടിക ജാതി കമ്മീഷൻ

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് പട്ടിക ജാതി കമ്മിഷൻ വിജയ് സാപ്ലെ ചൂണ്ടിക്കാട്ടി.

Read Also : 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

‘1947ന് ശേഷം ജനങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലാതെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ടത് പട്ടികജാതിക്കാരാണ്. കൊലപാതകവും പീഡനവും ഉൾപ്പെടെ 1,627 കേസുകളും പുതിയ 672 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്’. വിജയ് സാപ്ല വ്യക്തമാക്കി. കണക്കുകൾ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃത്യമായ അന്വേഷണത്തിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

അക്രമകാരികൾ ജനറൽ വിഭാഗക്കാരാണെന്നും ഇരകൾ കൂടുതലും പട്ടികജാതിക്കാരാണെന്നും കമ്മിഷൻ ആരോപിച്ചു. ‘പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയാൽ അവിടെ നിന്ന് അക്രമിക്കപ്പെടുന്നു, അവരുടെ വീടുകൾ കൊള്ളയടിക്കപ്പെടുന്നു’. വിജയ് സാപ്ലെ പറഞ്ഞു. മെയ് രണ്ടിന് ശേഷം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ ആദ്യം തങ്ങളുടെ ഒൻപത് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഈ ആരോപണം നിഷേധിച്ചു. സംഘർഷങ്ങൾ വിലയിരുത്താൻ മെയ് 7ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button