Latest NewsNewsIndia

ഈദ് ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചു; ആറു പേർ അറസ്റ്റിൽ

ഗുവാഹത്തി: ഈദ് ദിനത്തിൽ ഇന്ത്യൻ പതാകയെ അപമാനിച്ചതിന് ആറു പേർ അറസ്റ്റിൽ. ത്രിവർണ്ണ പതാകയെ ഡൈനിംഗ് ടേബിളിനു മുകളിലെ വിരിപ്പാക്കി അതിനു മുകളിൽ വച്ച് ഭക്ഷണം കഴിച്ചവരാണ് അറസ്റ്റിലായത്. അസമിലെ ബോംഗൈഗോണിലാണ് സംഭവം.

Read Also: മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

റെജീന പർവിൻ സുൽത്താന എന്ന സ്ത്രീയുടെ വീട്ടിലാണ് ത്രിവർണ്ണ പതാകയുടെ മുകളിൽവെച്ച് ഭക്ഷണം വിളമ്പിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഡൈനിംഗ് ടേബിളിനു മുകളിൽ ഇന്ത്യൻ പതാക വിരിച്ചിരിക്കുന്നത് ചിത്രങ്ങളിൽ വ്യക്തമായി കാണാൻ കഴിയും.

Read Also:നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

ഇന്ത്യൻ പതാകയ്ക്ക് മുകളിൽ പാത്രങ്ങളും ആഹാരസാധനങ്ങളും നിരത്തി വച്ച് ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങളെയും ചിത്രത്തിൽ കാണാം. ഇന്ത്യൻ പതാകയെ അപമാനിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിരവധി പേർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ത്രിവർണ്ണ പതാകയെ അവഹേളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button