KeralaLatest News

മരിച്ച ശേഷം മൃതദേഹത്തിൽ നിന്ന് ആഭരണ മോഷണം: മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചപ്പോൾ തിരിച്ചു നൽകി

തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ആസ്പത്രയിലേക്ക് പോകുമ്പോൾ രത്നം അഞ്ചു വള , കമ്മൽ, മോതിരം, എന്നിവ അണിഞ്ഞിരുന്നതായി അറിഞ്ഞത്.

ആലുവ: കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞ വൃദ്ധയുടെ ആഭരണം മോഷ്ടിച്ച സംഭവം വിവാദമാകുന്നു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതോടെ സ്വർണ്ണം തിരിച്ചു നൽകി അധികൃതർ തലയൂരി. വരാപ്പുഴ ചിറയ്ക്കകം പാക്കത്തു പറമ്പിൽ ശശിയുടെ ഭാര്യ രത്നം (66) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് രത്നത്തിന്റേതെന്നു പറഞ്ഞു ഒരു സ്വർണ്ണ വള മാത്രമാണ് നൽകിയത്.

രത്നത്തിന് ബന്ധുക്കൾ ഇല്ലാത്തതിനാൽ മറ്റു ബന്ധുക്കളാണ് എത്തിയത്. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് പോകുമ്പോൾ രത്നം അഞ്ചു വള , കമ്മൽ, മോതിരം, എന്നിവ അണിഞ്ഞിരുന്നതായി അറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ ഹിന്ദു ഐക്യവേദിയുടെയും സേവാഭാരതിയുടെയും പ്രവർത്തകർ ആശുപത്രിയിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. തുടർന്ന് ആശുപത്രി സൂപ്രണ്ടിനും , വരാപ്പുഴ, ആലുവ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകി.

വിഷയത്തിൽ ജനപ്രതിനിധികളും ഇടപെട്ടതോടെ വെട്ടിലായ ആശുപത്രി അധികൃതർ 2 മണിക്കൂറിനകം ബാക്കി സ്വർണ്ണം സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് ശിവപ്രസാദിനെ വിളിച്ചു വരുത്തി കൈമാറി. ജീവനക്കാർ സ്വർണ്ണം ഊരിയെടുത്തപ്പോൾ സംഭവിച്ച ആശയ കുഴപ്പമാണെന്നാണ് പിന്നീട് ഇവർ പറഞ്ഞത്. രത്നത്തിന്റെ ഭർത്താവ് ശശി ഹിന്ദു ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് കമ്മറ്റി അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button