KeralaLatest NewsNews

മോദി സര്‍ക്കാരിനെതിരെ ആര്‍.എസ്.എസ് മേധാവിയുടെ വിമര്‍ശനത്തിന് കേന്ദ്രം അദ്ദേഹത്തിന് ജയില്‍വാസം നല്‍കുമോ ?

ചോദ്യം ഉന്നയിച്ച് എം.വി.ജയരാജന്‍

കണ്ണൂര്‍ : ‘മോദിജി നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശത്തേക്ക് കടത്തരുത് ‘ എന്നെഴുതിയ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ യുവാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍. പോസ്റ്ററിന് കേസെങ്കില്‍ ആര്‍.എസ്.എസ് മേധാവിയുടെ വിമര്‍ശനത്തിന് ജയില്‍വാസം നല്‍കുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ വിമര്‍ശനവുമായി വന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.വി ജയരാജന്റെ വിമര്‍ശനം.

Read Also : ‘കല്യാണമല്ല, സത്യപ്രതിജ്ഞയാണ്’; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെ പരിഹസിക്കുന്ന കല്യാണക്കുറി വൈറലായി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മോഡിജി നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശത്തേക്ക് കടത്തരുത് ‘ എന്നെഴുതിയ പോസ്റ്റര്‍ ഒട്ടിച്ചതിനാണ് ഡല്‍ഹിയില്‍ മോഡി സര്‍ക്കാരിന്റെ പോലീസ് കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇങ്ങനെയെങ്കില്‍ മോഡി സര്‍ക്കാരിനെ അതിശക്തമായി വിമര്‍ശിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ജയില്‍വാസം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുമോ? ഭാഗവതിന്റെ അസ്ത്രം പോലുള്ള വിമര്‍ശനം ഇപ്രകാരമായിരുന്നു, ‘രണ്ടാം വ്യാപന മുന്നറിയിപ്പ് ഉണ്ടായിട്ടും ജാഗ്രത കൈവിട്ടു’.

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പോസിറ്റീവിറ്റി അണ്‍ലിമിറ്റഡ് എന്ന പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.അദ്ദേഹം തുടരുന്നു ‘പരസ്പരം പഴി ചാരി ആരോപണങ്ങള്‍ ഉന്നയിക്കാതെ രോഗാണുവിനെ കീഴ്‌പ്പെടുത്തുകയാണ് വേണ്ടത് ‘.യുപി മുഖ്യമന്ത്രി കോവിഡ് വ്യാപന വ്യാപാരിയാണെന്നും ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധിപേര്‍ മരിച്ചു വീഴുകയാണെന്നും തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വാസ്തവ വിരുദ്ധമാണെന്നും മറ്റും കേന്ദ്ര തൊഴില്‍മന്ത്രിയും ബിജെപി നേതാവും പരസ്യമായി പറഞ്ഞത് ഉദ്ദേശിച്ചായിരിക്കണം ഇപ്രകാരം പറഞ്ഞത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

ഇത്തരം വിഴുപ്പലക്കല്‍ നിത്യേന മാധ്യമങ്ങളിലൂടെ ബിജെപി നേതാക്കന്മാര്‍ തമ്മില്‍ നടത്തുന്നത് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.ഓക്‌സിജന്‍- വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല.രണ്ടാം തരംഗം സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായി യാതൊരു നടപടിയും സ്വീകരിച്ചില്ല.എന്നാല്‍ പ്രഗല്‍ഭരടക്കമുള്ള മഹത് വ്യക്തികളുടെ ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമ പ്രതികരണം ട്രിപ്പിള്‍ ലോക്ഡൗണിലൂടെ വിലക്ക് ഏര്‍പ്പെടുത്തി അവസാനിപ്പിക്കാനും മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടക്കാനും വിമര്‍ശന പോസ്റ്റര്‍ പതിച്ചാല്‍ കേസെടുക്കാനും യാതൊരു മടിയും മോഡി സര്‍ക്കാരിനില്ല.ജനാധിപത്യ വിരുദ്ധ നടപടികളാണ് ഇതൊക്കെ.കേന്ദ്ര സര്‍ക്കാര്‍ നാടിന് അപമാനമാണ്.

എം വി ജയരാജന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button