Latest NewsNewsIndia

സ്വന്തം തെറ്റ് മറയ്ക്കാനായി ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പ്രതികരിക്കരുത് ; അരവിന്ദ് കേജ്രിവാളിനെതിരെ ബിജെപി എംപി

ന്യൂഡൽഹി : കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണം സിം​ഗ​പ്പൂ​രാ​ണെ​ന്ന ഡ​ല്‍​ഹി മു​ഖ്യ​മന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രേ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. അരവിന്ദ് കേജ്രിവാൾ പരാജയത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റുന്നതിനായി അവ്യക്തത സൃഷ്ടിക്കുന്നതിനുള്ള മത്സരത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വന്തം തെറ്റ് മറയ്ക്കാനായി രാജ്യത്തിന്‍റെ സുഹൃത്തുക്കളുമായുള്ള പാലം തകര്‍ക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കോവിഡ് വകഭേദം ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വിറ്റ് ചെയ്തിരുന്നത്. ഇതിനെതിരെ സിംഗപ്പൂര്‍ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കിയിരുന്നു.

Read Also : രണ്ടര ഏക്കറിൽ ജുമാ മസ്ജിദും മദ്രസയും, ചുറ്റിനും ചെറിയ വിലയിൽ വീട്; 55 വീടുകളുടെ പ്രോജക്ടിന്റെ പരസ്യം വിവാദമാകുന്നു

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദമാക്കി. രാജ്യത്തിനുള്ള ഓക്സിജന്‍ വിതരണത്തിനായി ലോജിസ്റ്റിക് ഹബ്ബായുള്ള സിംഗപ്പൂരിന്‍റെ പ്രവര്‍ത്തനത്തിന് അഭിനന്ദനം. ദീര്‍ഘകാലത്തേക്കുള്ള സുദൃഡമായ ബന്ധങ്ങളില്‍ തകരാറ് വരുന്ന രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button