Latest NewsNewsFootballSports

ഫ്രഞ്ച് കപ്പ് പിഎസ്ജിയ്ക്ക്

മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്ജി ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാർ. ഇക്കാർഡി(19), കിലിയൻ എംബാപ്പെ(81) എന്നിവരുടെ മികവിലാണ് പിഎസ്ജി ഫ്രഞ്ച് കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പിഎസ്ജിയുടെ ആറാം ഫ്രഞ്ച് കിരീടമാണിത്. അതേസമയം ഫ്രഞ്ച് ലീഗിൽ പിഎസ്ജി രണ്ടാം സ്ഥാനത്താണ്. ലീഗിൽ 80 പോയിന്റുമായി ലില്ലെയാണ് ഒന്നാമത്.

ഞായറാഴ്ചയാണ് ഇരുടീമിന്റെയും ലീഗിലെ അവസാന മത്സരം. പിഎസ്ജിയുടെ എതിരാളികൾ പതിനാറാം സ്ഥാനത്തുള്ള ബ്രീസ്റ്റാണ്. ലില്ലെയുടെ എതിരാളി ആംങ്കേർസാണ്. ലില്ലെ മത്സരത്തിൽ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ, പിഎസ്ജി മത്സരത്തിൽ വിജയിക്കുകയും ചെയ്താൽ പിഎസ്ജി കിരീടം നേടാം. അതേസമയം ലില്ലെ ജയിച്ചാൽ കിരീടം ലില്ലെയ്ക്ക് നേടാം. ലീഗിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് പിഎസ്ജി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button