KeralaLatest NewsNews

‘ന്യൂനപക്ഷ ക്ഷേമവകുപ്പ് ‘മുഖ്യമന്ത്രി ഏറ്റെടുത്തത് വിവേചനം ഇല്ലാതാക്കുമെന്ന് കത്തോലിക്ക സഭ

വകുപ്പ് വിഭജന ഘട്ടത്തിൽ തന്നെ ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിച്ച സർക്കാരിൽ ഏറെ പ്രതീക്ഷയാണുള്ളതെന്ന നിലപാടാണ് കത്തോലിക്ക സഭ ക്കുള്ളത്.

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി സ്വാഗതം ചെയ്യ്ത് കത്തോലിക്ക സഭ. നാളുകളായുള്ള ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യമായിരുന്നു ഇത്തരം ഒരു നടപടിയെന്നും ,ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവേചനം അവസാനിപ്പിക്കാൻ ഇത് ഇടയാക്കുമെന്നും സഭ പ്രതികരിച്ചു. ഭാരത കത്തോലിക്ക മെത്രാൻ സമതിയുടെ ലെയിറ്റി കൗൺസിലും കേരള കത്തോലിക്ക സഭാ മെത്രാൻ സമതിയുമാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ സർക്കാരുമായി കത്തോലിക്ക സഭ ഏറ്റുമുട്ടിയിരുന്ന വിഷയമായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ. കടുത്ത വിവേചനമാണ് ക്രൈസ്തവർ വകുപ്പിൽ നിന്ന് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി ഭാരത കത്തോലിക്ക മെത്രാൻ സമതിയും , കേരള കത്തോലിക്ക മെത്രാൻ സമതിയും പല തവണ രംഗത്തെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമതിയുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ വി സി സെബാസ്റ്റ്യൻ പറഞ്ഞു.

Read Also: 35 ദിവസത്തോളം കൊറോണയോട് മല്ലിട്ട് കോമയില്‍; ഒടുവിൽ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അത്ഭുത രക്ഷപെടല്‍

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നും ഏറ്റവും ഉചിതമായ തീരുമാനമാണിതെന്നും കേരള കത്തോലിക്ക മെത്രാൻ സമതി വക്ക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. വകുപ്പ് വിഭജന ഘട്ടത്തിൽ തന്നെ ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിച്ച സർക്കാരിൽ ഏറെ പ്രതീക്ഷയാണുള്ളതെന്ന നിലപാടാണ് കത്തോലിക്ക സഭ ക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button