COVID 19Latest NewsNewsIndia

‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശം; കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി : കോവിഡിന്റെ ബി.1.617 വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിച്ചുകൊണ്ട്  കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് ഭയവും ആശങ്കയും ഉണ്ടാക്കുക മാത്രമല്ല, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബി.1.617 വകഭേദം ഇന്ത്യയിലാണ് ആരംഭിച്ചതെന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയെ സോണിയാ ഗാന്ധി എന്തുകൊണ്ടാണ് വിമര്‍ശിക്കാത്തതെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. പാര്‍ട്ടി എന്തുകൊണ്ടാണ് നിഷേധാത്മക രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നത് ?സോണിയ ഗാന്ധി വിശദീകരിക്കണമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജാവദേക്കര്‍ പറഞ്ഞു.

Read Also  : യാസ് ചുഴലിക്കാറ്റ് , അതീവ ജാഗ്രത : തീരങ്ങളില്‍ വ്യോമ-ദുരന്തനിവാരണ സേനകള്‍

അദ്ദേഹം അതിനെ ഇന്ത്യന്‍ കൊറോണ എന്നാണ് വിളിച്ചത്. ഇത് ഇന്ത്യയെ അപമാനിക്കുന്നതാണ്. മറ്റു പല കോണ്‍ഗ്രസ് നേതാക്കളും അങ്ങനെ ചെയ്തിട്ടുണ്ട് എന്നും ജാവദേക്കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button