KeralaLatest NewsNews

ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട്; ഗോപി സുന്ദറിനു മറുപടിയുമായി മുന്‍ഭാര്യ, തെളിവുകൾ ഏറ്റെടുത്ത സോഷ്യൽ മീഡിയ

തനിക്കും മക്കള്‍ക്കും ഒപ്പം അതേ കാലയളവില്‍ താജ്മഹലിനു മുന്നില്‍ നിന്നെടുത്ത മറ്റൊരു ഫോട്ടോ കൂടി ചേര്‍ത്ത് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്

തിരുവനന്തപുരം : പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദര്‍ പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ അറിയിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. എന്നാൽ ഗോപി സുന്ദറിന്റെ പോസ്റ്റിനു മറുപടിയായി പ്രിയ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ച.

”അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകള്‍,” എന്നാണ് അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഗോപി സുന്ദര്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. ഒരു പഴയ യാത്രയ്ക്കിടെ താജ്മഹലിനു മുന്നില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചത്.

read also: ഏഷ്യാനെറ്റ് ന്യൂസിനു തിരിച്ചടി; അൺലൈക്ക് ക്യാമ്പയിൻ തരംഗത്തിനിടയിൽ പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച്‌ ടെലികോം കമ്പനി

ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഗോപിസുന്ദര്‍ തനിക്കും മക്കള്‍ക്കും ഒപ്പം അതേ കാലയളവില്‍ താജ്മഹലിനു മുന്നില്‍ നിന്നെടുത്ത മറ്റൊരു ഫോട്ടോ കൂടി ചേര്‍ത്ത് പ്രിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ”എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍.. ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട്” എന്നായിരുന്നു പ്രിയയുടെ പോസ്റ്റ്

ഇരു ഫോട്ടോകളിലും ഗോപി സുന്ദര്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചും ചെരിപ്പും ഒന്നു തന്നെയാണ്. ഇത് ചൂണ്ടിക്കാട്ടിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button