Latest NewsKeralaNews

കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട ; പിടികൂടിയത് 914 ഗ്രാം സ്വർണ്ണം

കൊണ്ടോട്ടി : സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 40 ലക്ഷം രൂപയുടെ സ്വർണ്ണം. ജിദ്ദയിൽ നിന്നെത്തിയ യുവാവിൽ നിന്നാണ് 914 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്‌സ് വിഭാഗം പിടികൂടിയത്.

Read Also : ജീവിതത്തിലെ എല്ലാ ടെന്‍ഷനുകളും മാറാൻ ഈ മന്ത്രം ജപിക്കാം 

തിരുവനന്തപുരം സ്വദേശി അഷ്‌ലർ (22) ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയത് . സലാം എയറിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button