News

വ്യാജ വാര്‍ത്ത ; മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി പി. എസ് ശ്രീധരന്‍പിള്ള

കോഴിക്കോട് : വ്യാജ വാര്‍ത്ത നൽകിയ മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള. നിയമസഭ തിരഞ്ഞെപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം പി. എസ് ശ്രീധരന്‍പിള്ളയോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും തുടർന്ന് ഗവര്‍ണര്‍ രഹസ്യ റിപ്പോര്‍ട്ട് നല്‍കിയെന്നുമാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ രാഷ്ട്രീയപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. വ്യാജ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഗവര്‍ണര്‍ രാജ്ഭവന്‍ സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി.

Read Also : ‘നന്മനിറഞ്ഞ മറ്റൊരു ദ്വീപ് കഥഅറിയുമോ? പ്രതിമകൾ ഇല്ലാത്ത ദ്വീപ്’; ഗാന്ധി പ്രതിമപോലും വെക്കാൻ നിഷ്കളങ്കർ സമ്മ…

സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കള്‍ക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ പി. എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ടുകൊടുത്തുവെന്നാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button