KeralaLatest NewsNews

സഹ്യസുരക്ഷ വാക്സിനേഷൻ ക്യാമ്പെയ്‌നുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ജില്ലയിലെ പട്ടികവർഗ സെറ്റിൽമെന്റുകളിൽ ‘സഹ്യസുരക്ഷ’ കോവിഡ് വാക്‌സിനേഷൻ ക്യാമ്പെയിനുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റിൽമെന്റുകളിലാണ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് വാക്‌സിനേഷൻ ക്യാമ്പെയ്ൻ പുരോഗമിക്കുന്നത്. 45 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും ക്യാമ്പെയിന്റെ ഭാഗമായി വാക്സിൻ നൽകും.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

45 വയസ്സ് കഴിഞ്ഞ 7,020 പേരാണ് സെറ്റിൽമെന്റുകളിലുള്ളത്. ഇതിനോടകം 4,628 പേർ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അമ്പൂരി, വിതുര, കുറ്റിച്ചൽ, പെരിങ്ങമല, പാങ്ങോട്, നന്ദിയോട്, കള്ളിക്കാട്, തൊളിക്കോട്, ആര്യനാട് എന്നിങ്ങനെ ഉൾവനത്തിൽ സ്ഥിതിചെയ്യുന്ന ഒൻപതു സെറ്റിൽമെന്റുകളിലും പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള സംഘം വാക്‌സിനേഷൻ നടത്തുന്നത്.

ആരോഗ്യ വകുപ്പ് ജീവനക്കാർക്കൊപ്പം പട്ടിക വർഗ്ഗ വകുപ്പ്, പഞ്ചായത്ത്, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഓരോ പ്രദേശത്തും താത്കാലിക വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ് എടുക്കാൻ വിമുഖത കാണിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിയും വാക്‌സിനേഷൻ പൂർത്തിയാക്കുന്നുണ്ട്. വാക്‌സിനേഷന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ കാണിക്കുന്നവർക്കായി സംഘത്തിലുള്ള ഡോക്ടറുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.

Read Also: കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ്‌സ് ഇൻസ്‌പെക്ടർക്ക് ചുമതല; സ്‌ക്വാഡുകൾക്ക് രൂപം നൽകാൻ നിർദ്ദേശം

https://www.facebook.com/collectortvpm/posts/2851638105151712

shortlink

Related Articles

Post Your Comments

Related Articles


Back to top button