KeralaLatest NewsNews

വിധിക്ക് കാരണം ഇടതു സര്‍ക്കാര്‍ ചെയ്ത അബദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടി

2011ലെ ഉത്തരവ് 2015ലെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോവുക മാത്രമാണ് ഉണ്ടായത്.

കോഴിക്കോട്: പിണറായി സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ ക്ഷേമ പദ്ധതിയിൽ കോടതി വിധിയെ തുടർന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. ഉത്തരവിന് കാരണമായത് പാലോളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ഇടത് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലോളി കമ്മിറ്റി ശിപാര്‍ശയിലെ മുസ്ലിം യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രങ്ങളിലെ 10 മുതല്‍ 20 ശതമാനം വരെ സീറ്റുകള്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് കൂടി ലഭ്യമാക്കണമെന്നതാണ് 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറില്‍ ഉള്ളത്. ഇടതു സര്‍ക്കാര്‍ ചെയ്ത അബദ്ധമാണ് ഇപ്പോഴത്തെ ചര്‍ച്ചക്കും ഹൈകോടതി റദ്ദാക്കലിനും വഴിവെച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പിന്നോക്കാവസ്ഥ പരിഗണിച്ച്‌ മുസ്ലിം സമുദായത്തിന് മാത്രമായി നല്‍കിയ സ്കീം ഭേദഗതി വരുത്തുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്.

Read Also: നീതിനിഷേധിക്കപ്പെട്ടവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മടങ്ങുകയാണ്; വിധി ന്യായത്തിന്റെ കഥയുമായി കെടി ജലീല്‍

എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ കമീഷന്‍ രൂപീകരിച്ചത്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇടത് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി രൂപീകരിച്ചതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വിഷയം ചര്‍ച്ചയായപ്പോള്‍ ഇത് ചെയ്തത് തങ്ങളാണെന്ന് എല്‍.ഡി.എഫ് പറഞ്ഞില്ല.

കൂടാതെ, 80:20 അനുപാതം നടപ്പാക്കിയത് യു.ഡി.എഫ് ആണെന്ന് പ്രചാരണം നടത്തുകയും ചെയ്തു. 2011ലെ ഉത്തരവ് 2015ലെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോവുക മാത്രമാണ് ഉണ്ടായത്. ഒരു സെന്‍സിറ്റീവ് വിഷയത്തിലെ ഉത്തരവ് തുടരുക മാത്രമാണ് അന്ന് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button