Latest NewsKeralaNews

പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളകു പൊടി എറിഞ്ഞ് ആക്രമണവുമായി ചാരായ വാറ്റ് സംഘം; എസ്‌ഐ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ചാരായ വാറ്റ് സംഘത്തിന്റെ ആക്രമണം

കൊല്ലം: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ചാരായ വാറ്റ് സംഘത്തിന്റെ ആക്രമണം. തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ചാരായ വാറ്റ് സംഘം ആക്രമിച്ചത്. എസ്‌ഐ ഉൾപ്പടെ മൂന്നു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു അപ്രതീക്ഷിതമായുള്ള ആക്രമണം.

Read Also: മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ഇനി വിരല്‍ത്തുമ്പില്‍; പുത്തന്‍ ആപ്ലിക്കേഷനുമായി മോട്ടോര്‍ വാഹന വകുപ്പ്

കുരുമുളക് പൊടി വിതറിയ ശേഷം തടിക്കഷ്ണം കൊണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വനമേഖലയിൽ ഉൾപ്പെടെ പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Read Also: പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കണോ ജ്യൂസായി കുടിക്കണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button