KeralaLatest NewsNewsIndia

‘കുഞ്ഞാപ്പയും പച്ചപ്പടയും ഇപ്പോൾ മലമറിക്കും, ലീഗിന്റെ ഉമ്മാക്കി കണ്ട് വിയർക്കാൻ ഇത് കോൺഗ്രസല്ല’: ശ്രീജിത്ത് പന്തളം

'നടക്കില്ല കുഞ്ഞാപ്പാ, നിങ്ങൾ തലകുത്തി നിന്നാലും എന്തൊക്കെ ഹാലിളക്കം നടത്തിയാലും നിങ്ങളുടെ ഉദ്ദേശം നടപ്പില്ല'- ലീഗിനെതിരെ ശ്രീജിത്ത് പന്തളം

പത്തനംതിട്ട: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച മുസ്ലിം ലീഗിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് ശ്രീജിത്ത് പന്തളം. ലീഗിന്റെ ഉമ്മാക്കി കണ്ട് വിയർക്കാൻ നാട് ഭരിക്കുന്നത് കോൺഗ്രസ് അല്ലെന്ന് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നാണ് ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാണ്​ഹർജിയിലെ പ്രധാന ആവശ്യം.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ നാടുകളിലെ ഇസ്ലാമിക മതമൗലികവാദികളുടെ ക്രൂരമായ ആക്രമണങ്ങൾ സഹിക്കവയ്യാതെ ഇവിടെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ അവരുടെ ശ്രമങ്ങൾ ഇല്ലാതാക്കാനാണ് മുസ്ലിം ലീഗിന്റെ ഗൂഢനീക്കമെന്ന് ശ്രീജിത്ത് ആരോപിച്ചു. ഒരു നിയമം കൊണ്ടുവന്നാൽ അത് നടപ്പിലാക്കാൻ അറിയാവുന്ന കെൽപ്പുള്ള സർക്കാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും ശ്രീജിത്ത് ലീഗിനെ ഓർമിപ്പിച്ചു. ശ്രീജിത്ത് പന്തളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

#കുഞ്ഞാപ്പയും_പച്ചപ്പടയുംകൂടി_ഇപ്പോൾ_മലമറിക്കും
രാജ്യത്തെ നിയമനിർമ്മാണ സഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കൂടി പാസായ നടപടിക്രമമാണ് പൗരത്വഭേദഗതി നിയമത്തിൽ ഉള്ളത്. 1947ൽ ഭാരതം സ്വതന്ത്രമായപ്പോൾ ഇവിടെ നിന്നും ഓസ്യത്ത് വാങ്ങി പോയ പാകിസ്ഥാനിലും പിന്നീട് അവിടെ നിന്നും വിഭജിച്ചു പോയ ബംഗ്ലാദേശിലും ആ കാലഘട്ടത്തിൽ 30% ന് മേലെ ഉണ്ടായിരുന്നു ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ. ക്രൂരമായ മത പീഡനങ്ങളും കൂട്ടക്കൊലയും അത് കാരണം അവിടെ നിന്നുള്ള കൂട്ട പലായനങ്ങൾക്കും ശേഷം ഇപ്പോൾ അവിടങ്ങളിലുള്ള ന്യൂനപക്ഷ ജനസംഖ്യ ഒന്നോ അതിൽ താഴെയോ ശതമാനം മാത്രമാണ്. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇക്കാരണത്താൽ നൂറുകണക്കിന്, അന്നാട്ടിലെ ന്യൂനപക്ഷങ്ങൾ (ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാർസി, ബുദ്ധ, ജൈന വിഭാഗങ്ങൾ) വിവിധ കാലഘട്ടങ്ങളിലായി അഭയാർത്ഥികളായി ഭാരതത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്.

Also Read:രാഹുൽ പശുപാലനും രശ്മി നായരുമടക്കം 13 പ്രതികളെ ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്

ഇത്രകാലവും അവർക്ക് ഇവിടെ പൗരത്വം നൽകാനുള്ള നിയമം ഇല്ലായിരുന്നു. പ്രകടനപത്രികയിൽ പറഞ്ഞതുപോലെ തന്നെ ഈ ഒരു, പതിറ്റാണ്ടുകളുടെ ആവശ്യം നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കാൻ നിയമം കൊണ്ടുവന്നു പാസാക്കി. അതിൽ യാതൊരു നിയമപരമായ പിഴവും ഇല്ലതാനും. പാകിസ്ഥാനിൽ നിന്നും ഭാരതത്തിലേക്ക് മുസ്ലിം വിഭാഗത്തിലുള്ളവർ നുഴഞ്ഞു കയറുന്നുണ്ടെങ്കിൽ അത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി തന്നെയാണ്. ഇപ്പോൾ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഒക്കെയുള്ള മുസ്ലിം വിഭാഗത്തിലുള്ളവർക്ക് പൗരത്വം നൽകാനുള്ള നടപടി കൂടി വേണം എന്നു പറഞ്ഞുകൊണ്ട് കോടതിയിൽ പോയിരിക്കുകയാണ് കുഞ്ഞാപ്പയും കൂട്ടരും. മുസ്ലിം രാഷ്ട്രങ്ങളിൽ മുസ്ലീംങ്ങൾ മത പീഡനം അനുഭവിക്കുന്നു എന്നൊക്കെ പറഞ്ഞാൽ അത് വിശ്വസിച്ച് നടക്കാൻ എല്ലാരും മൂരികളല്ല. നിങ്ങൾ കോടതിയിൽ പോയെന്ന് കേട്ടപ്പോൾ ഓർമ്മവന്നത് ഒരു ഡയലോഗ് ആണ്.. “എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ”.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ നാടുകളിലെ ഇസ്ലാമിക മതമൗലികവാദികളുടെ ക്രൂരമായ ആക്രമണങ്ങൾ സഹിക്കവയ്യാതെ ഇവിടെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ ഇപ്പോൾ ഒരു പ്രത്യാശയുടെ വെളിച്ചം ലഭിച്ച ആളുകളുടെ ജീവിതം ഇല്ലാതാക്കാനാണ് ഭാരത വിഭജനത്തിനു തന്നെ കാരണക്കാരായ മുസ്ലിംലീഗ് എന്നുപറയുന്ന ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പതിപ്പിന്റെ ഗൂഢനീക്കം. പക്ഷേ ഒന്നുറപ്പിച്ചു പറയാം നടക്കില്ല കുഞ്ഞാപ്പാ., നിങ്ങൾ തലകുത്തി നിന്നാലും എന്തൊക്കെ ഹാലിളക്കം നടത്തിയാലും നിങ്ങളുടെ ഉദ്ദേശം നടപ്പില്ല. “അജ്മൽ കസബുമാർക്ക്” അല്ല ഇവിടെ പൗരത്വം നൽകാൻ ഭാരതസർക്കാർ ഉദ്ദേശിക്കുന്നത് നാട്ടിൽ അഭയം ചോദിച്ചു വന്ന ശരണാർഥികൾക്കാണ്. അതെ നടക്കൂ. ഒരു നിയമം കൊണ്ടുവന്നാൽ അത് നടപ്പിലാക്കാനും അറിയാവുന്ന കെൽപ്പുള്ള സർക്കാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. മദാമ്മ ഭരണം ഒക്കെ ഇന്നാട്ടിൽ നിന്നും പൊയ് പോയി. നിങ്ങളുടെ കണ്ണുരുട്ടൽ കണ്ടാൽ പേടിച്ച് വിറയ്ക്കുന്ന ആളുകളല്ല ഇന്ന് കേന്ദ്രം ഭരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button