Latest NewsCricketNewsSports

എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഞങ്ങൾ ഈ നേട്ടം കൈവരിച്ചത്: രവി ശാസ്ത്രി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ

മുംബൈ: നിയമങ്ങൾ പാതിവഴിയിൽ മാറ്റിയിട്ടും, എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശക്തമായ നിശ്ചയദാർഡ്യവും അചഞ്ചലമായ ശ്രദ്ധയും കൊണ്ടാണ് ലോക റാങ്കിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യൻ ടീം എത്തിയതെന്ന് ശാസ്ത്രി പറഞ്ഞു. ‘നേരായ വഴിയിലൂടെയാണ് നമ്മുടെ കളിക്കാർ ഈ നേട്ടത്തിലേക്ക് എത്തിയത്.

എന്നാൽ മുന്നിലേക്ക് എത്തുന്നതിനായി എല്ലാ പ്രതിബന്ധങ്ങളും ടീം മറികടന്നു. എന്റെ കുട്ടികൾ ദുഷ്കരമായ ഘട്ടങ്ങളിൽ പിടിമുറുക്കി നിന്ന് കളിച്ചു. ഈ ടീമിനെയോർത്ത് വളരെയധികം അഭിമാനിക്കുന്നു’. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യയെന്നും രവി ശാസ്ത്രി ട്വിറ്ററിൽ കുറിച്ചു.

Read Also:- ആ ഇതിഹാസം ടീമിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു: മൈക്കൽ ക്ലാർക്ക്

ജൂൺ 18ന് സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നതു കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button